
voice to speech google ഇതാ ഒരു സൂപ്പർ ആപ്പ്.. പറഞ്ഞു കൊണ്ടും ഇനി മലയാളം ടൈപ്പ് ചെയ്യാം.. ഈ ആപ്പ് നിങ്ങളെ സഹായിക്കും ..
അത്ര എളുപ്പം എല്ലാവര്ക്കും ചെയ്യാൻ കഴിയുന്ന ഒരു കാര്യമല്ല, മലയാളം ടൈപ്പിംഗ് പോലുള്ള കാര്യങ്ങൾ. ഇന്ന് പല മലയാളം ടൈപ്പിംഗ് ആപ്പുകളും ലഭ്യമാണെങ്കിലും പലർക്കും അതിന്റെ പ്രവർത്തനം അത്ര എളുപ്പമായിരിക്കില്ല. അതുകൊണ്ട് തന്നെ പലരും ഇംഗ്ലീഷിലും, മംഗ്ലീഷിലും ഒക്കെ ആയിരിക്കും വാട്സ്ആപ്പ് പോലുള്ള ആശയവിനിമയ സംവിധാനങ്ങളിൽ മെസേജുകൾ അയയ്ക്കുന്നത്. ആശയ വിനിമയം വളരെ പ്രധാനപ്പെട്ട ഒന്നാണ്. അത് വളരെ കൃത്യമായി തന്നെ നടക്കേണ്ടതുണ്ട്. ഇനി ഇതാ ഈ പ്രശ്നങ്ങൾക്ക് ഒക്കെ ഒരു പരിഹാരമാണ്, മലയാളം വോയിസ് ടു ടെക്സ്റ്റ് ആപ്പ് .
വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആപ്പ് ഓപ്പൺ ചെയ്ത ശേഷം നിങ്ങളുടെ ഫോണിന്റെ മൈക്രോഫോണിലൂടെ സംസാരിച്ച് നിങ്ങളുടെ സംഭാഷണം ടെക്‌സ്‌റ്റാക്കി മാറ്റാൻ ഇതിലൂടെ സാധിക്കും.
ശേഷo , ഇമെയിൽ, എസ്എംഎസ്, WhatsApp, Twitter അല്ലെങ്കിൽ Facebook എന്നിവയിലേക്ക് നിങ്ങളുടെ സന്ദേശം അയച്ചാൽ മതിയാകും. വോയ്സ് ടെക്സ്റ്റിംഗ് പ്രോ പോലെ സംഭാഷണം കൃത്യമാക്കാനായുള്ള ക്രമീകരണങ്ങളൊന്നും ഈ ആപ്പിന് ആവശ്യമില്ല. അതുകൊണ്ടു തന്നെ, നിങ്ങൾക്ക് ഇത് നിങ്ങളുടെ ക്ലിപ്പ്ബോർഡിലേക്ക് അയയ്‌ക്കാനും മറ്റേതെങ്കിലും ആപ്ലിക്കേഷനിലേക്ക് കോപ്പി പേസ്റ്റ് ചെയ്യാനും വളരെ എളുപ്പത്തിൽ സാധിക്കും. ഈ ആപ്പ് നിങ്ങൾക്ക് നൽകുന്ന മറ്റ് സേവനങ്ങൾ ഇവയായാണ്;
- ഏത് സ്ക്രീനിൽ നിന്നും ഈ ആപ്ലിക്കേഷൻ ആക്സസ് ചെയ്യാൻ കഴിയും
- ദൈർഘ്യമേറിയ ശബ്ദങ്ങൾ പോലും വളരെ വേഗത്തിൽ പരിവർത്തനം ചെയ്യുന്നു.
- വളരെ കുറച്ച് ഫോൺ സ്പേയ്സ് മാത്രമാണ് ആപ്പിന് ആവശ്യം, എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും
- മലയാളം സംസാരിക്കുന്നത് ടെക്‌സ്‌റ്റിലേക്ക് മാറ്റുന്നു
- മലയാളം വാചകം ടെക്സ്റ്റിലേക്ക് മാറ്റുന്നു
- ടൈപ്പ് ചെയ്ത ടെക്സ്റ്റ് സിംഗിൾ ടച്ചിൽ വാട്സ്ആപ്പിൽ പങ്കിടാനുള്ള ഓപ്ഷൻ
- മറ്റേതെങ്കിലും ആപ്പുകളിലേക്ക് വളരെ ഏളുപ്പത്തിൽ പങ്കുവയ്ക്കാൻ കഴിയും
- പ്രസംഗത്തിൽ നിന്നുള്ള മലയാളം വാചകം ടെക്സ്റ്റാക്കി മാറ്റുന്നു
- ശബ്ദത്തിൽ നിന്നുള്ള മലയാളം വാചകം ടെക്സ്റ്റാക്കി മാറ്റുന്നു
Comments (0)