ഓരോ ദിനവും ഓരോ ഓർമയാണ്. ഒരായിരം വിശേഷണങ്ങളുടെ സ്മരണയാണ്. ഓരോ വർഷത്തെയും അനവധി പ്രത്യേകതകളെ നാം ഓരോ ദിവസമായി ഓർമപ്പെടുത്തുന്നു.ഇസ്‌ലാമിക രീതികൾക്കനുസരിച്ച് നബിദിനം, മുഹറം, ഈദുൽ ഫിത്തർ, റമദാൻ എന്നിങ്ങനെ പല ദിവസങ്ങളായി ആഘോഷിക്കുന്നു. ഓരോ ദിവസത്തിനും ഒരായിരം സ്മരണകളുടെ പഴക്കവും, ചരിത്രത്തിന്റെയും സ്മൃതിയുടെയും ഓർമകളുമുണ്ട്. ഇസ്ലാമിക്ക് പ്രവാചകനായ മുഹമ്മദിന്റെ ജന്മദിനമാണ് നബിദിനം. നാടൊട്ടുക്കുമുള്ള ഇസ്ലാം മത വിശ്വാസികൾ മതി മറന്നാഘോഷിക്കുന്ന ദിനം. പ്രവാചകർ പലരും വന്നുവെങ്കിലും, പല സന്ദേശവും നൽകിയെങ്കിലും നബി എന്നും എല്ലാ വിശ്വാസിയുടെയും ജീവിതത്തിന്റെ ഭാഗമാണ്. ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത പ്രധാന ഭാഗം . ഈ നബി ദിനത്തിൽ, നിങ്ങൾക്കും ആഘോഷങ്ങളുടെ ഭാഗമാകേണ്ടി വരാം. അതിലേക്കാവശ്യമായ സാമഗ്രികൾ തയ്യാറാക്കേണ്ടിയും വരാം. ഈ ദിവസത്തിൽ നിങ്ങൾക്കും ചിലപ്പോൾ നബിയോടൊത്തുള്ള ഫോട്ടോസ് പങ്കിടാനോ, പോസ്റ്റർ നിർമിക്കാനോ അല്ലെങ്കിൽ മറ്റെന്തങ്കിലും സാങ്കേതികമായ ആവശ്യങ്ങൾ വന്നേക്കാം.. അതിനുള്ളതാണ് ഈ ആപ്പ്. നിങ്ങൾക്ക് സൗകര്യാർത്ഥം ഉപയോഗിക്കാവുന്ന ഈ ആപ്പ് ഞങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്, വളരെ സിമ്പിൾ ആയാണ്.