phone usage
Posted By anza Posted On

phone usage : വിദ്യാര്‍ത്ഥിയുടെ ഫോണ്‍ ഉറക്കത്തിനിടെ പൊട്ടിത്തെറിച്ചു, ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു; വന്‍ദുരന്തം ഒഴിവായത് തലനാരിഴക്ക്

വിദ്യാര്‍ത്ഥിയുടെ ഫോണ്‍ ഉറക്കത്തിനിടെ പൊട്ടിത്തെറിച്ചു. വയനാട് ജില്ലയിലെ മടക്കിമലയില്‍ ആണ് സംഭവം. ഒഴക്കല്‍ കുന്നില്‍ താമസിക്കുന്ന നെല്ലാംങ്കണ്ടി ഷംസുദ്ദീന്‍ ലത്വീഫിയുടെ മകന്‍ സിനാന്റെ ഫോണാണ്‌പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ആണ് അപകടം നടന്നത്. ഫോണ് അടുത്തു വച്ചു phone usage സിനാന്‍ ചെറുതായി മയങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
പെട്ടെന്നൊരു ശബ്ദം കേട്ടാണ് സിനാന്‍ ഉണര്‍ന്നത്. ഫോണില്‍ നിന്നും ശബ്ദം കേട്ട ഉടനെ മൊബൈല്‍ വലിച്ചു ദൂരത്തേക്ക് എറിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. രണ്ടു വര്‍ഷം മുമ്പ് വാങ്ങിയ റെഡ്മി നോട്ട് 7 പ്രോ എന്നാ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
അടുത്തിടെ തൃശ്ശൂരിലും കോഴിക്കോടും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. തൃശ്ശൂരില്‍ 76 വയസുകാരനായ മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇ തൃശ്ശൂര്‍ മരോട്ടിച്ചാലില്‍ ചായ കടയില്‍ ഇരിക്കുമ്പോഴാണ് പോക്കറ്റില്‍ കിടന്ന ഐ ടെല്ലിന്റെ ഫോണ്‍ പൊട്ടിത്തെറിച്ചത്. കോഴിക്കോട് റെയില്‍വേ കരാര്‍ ജീവനക്കാരനായ ഫാരിസ് എന്ന യുവാവിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ച് തീ പടരുകയും പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *