Posted By editor1 Posted On

ഡോക്ടർ ലക്ഷങ്ങൾ സൂക്ഷിച്ചത് കിടക്കയുടെ അടിയിലും അലമാരയിലും സഞ്ചിയിലും, സംസ്ഥാനത്തെ രണ്ടിടങ്ങളിലായി വീട്

തൃശ്ശൂർ: തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ശസ്ത്രക്രിയ്ക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ ഡോക്ടർ ലക്ഷങ്ങൾ സൂക്ഷിച്ചത് വീട്ടിലെ കിടക്കയ്ക്ക് അടിയിലും അലമാരയിലും സഞ്ചിയിലും ആയി. കൂടാതെ തൃശ്ശൂരിലും കൊച്ചിയിലും സ്വന്തമായി വീട്. രണ്ട് വീട്ടിലും ഇന്ന് റെയ്ഡ് നടന്നു. തൃശ്ശൂർ മുളങ്കുന്നത്തുകാവിലെ വീട്ടിൽ വിവിധ ഇടങ്ങളിലായി ഒളിപ്പിച്ച പണം കണ്ടെത്തി. 15,20,645 (പതിനഞ്ച് ലക്ഷത്തി ഇരുപതിനായിരത്തി അറുനൂറ്റിനാല്പത്തിയഞ്ച്) രൂപയാണ് ആകെ കണ്ടെത്തിയത്. കൂടാതെ ഡോക്ടറുടെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പണവും , ബാങ്ക് പാസ്സ് ബുക്കുകളും യു.എസ് ഡോളറുമുള്‍പ്പടെ നിരവധി രേഖകള്‍ കണ്ടെത്തി.യു. എ. ഇ യിലെ വാർത്തകളും വിശേഷങ്ങളും അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DrFcDKwDCMc8nJ8PGx08bs സംഭവത്തിൽ ഇ.ഡിയ്ക്ക് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചു. പിടിയിലായ ഡോ. ഷെറി ഐസകിന്റെ സ്വത്തുക്കൾ സംബന്ധിച്ചാണ് അന്വേഷണം.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എല്ലുരോഗ വിഭാഗം സര്‍ജനാണ് ഡോ. ഷെറി ഐസക്. പാലക്കാട് സ്വദേശിയാണ് ഡോക്ടര്‍ ഷെറി ഐസക്കിനെതിരെ വിജിലന്‍സിനെ സമീപിച്ചത്. ഭാര്യയുടെ ശസ്ത്രക്രിയക്ക് എത്തിയതായിരുന്നു ഇയാള്‍. രണ്ടാഴ്ചയായിട്ടും ഡോക്ടര്‍ ശസ്ത്രക്രിയക്ക് തീയതി നല്‍കുന്നില്ലെന്നായിരുന്നു പരാതി. ഒടുവില്‍ ഓട്ടുപാറയില്‍ താന്‍ ഇരിക്കുന്ന ക്ലിനിക്കിലെത്തി 3000 രൂപ നല്‍കിയാല്‍ ശസ്ത്രക്രിയക്ക് തീയതി നല്‍കാമെന്ന് ഡോക്ടര്‍ പരാതിക്കാരനോട് പറയുകയായിരുന്നു. ഭര്‍ത്താവിന്‍റെ പരാതിയില്‍ ഫിനോള്‍ഫ്‌തലിന്‍ പുരട്ടിയ നോട്ട് വിജിലന്‍സ് കൊടുത്തയച്ചു. പിന്നാലെയാണ് അറസ്റ്റുണ്ടായത്. ഷെറി ഐസകിനെതിരെ നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ സർജനായ ഡോ.ഷെറി സർജറികൾക്കായി രോഗികളിൽ നിന്നും പണം ആവശ്യപ്പെട്ടിരുന്നു. പലരും നിവൃത്തിക്കേടു കൊണ്ട് പണം നൽകി. ചിലർ പരാതിയുമായി രംഗത്തെത്തിയെങ്കിലും നടപടികൾ ഉണ്ടായില്ല. മാർച്ച് 9 നാണ് ഡോക്ടർ 3500 രൂപ കൈക്കൂലി വാങ്ങിയെന്ന് ചാലക്കുടി സ്വദേശി വെളിപ്പെടുത്തിയത്. ഒരു മാസത്തിനുള്ളിൽ ആരോഗ്യ വകുപ്പ് അന്വേഷണം പൂർത്തിയായിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന റിപ്പോർട്ടാണ് നൽകിയത്. എന്നിട്ടും ഡോക്ടർക്കെതിരെ നടപടി ഉണ്ടായില്ല. ഒടുവിൽ ഇന്നലെ മൂവായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോ.ഷെറി ഐസക് വിജിലൻസിന്റെ പിടിയിലായത്. ഇയാളുടെ തൃശ്ശൂരിലെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 15 ലക്ഷത്തോളം രൂപയും കണ്ടെടുത്തിരുന്നു. അതേസമയം ഡോക്ടറുടെ കൊച്ചിയിലെ വീട്ടില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധയില്‍ പണവും ബാങ്ക് പാസ്സ് ബുക്കുകളുമുള്‍പ്പടെ നിരവധി രേഖകള്‍ കണ്ടെടുത്തു.9 ബാങ്ക് പാസ്സ് ബുക്കുകള്‍,അന്‍പതിനായിരം രൂപയ്ക്ക് തുല്യമായ യു.എസ് ഡോളര്‍,മ്യൂച്ചല്‍ ഫണ്ട് നിക്ഷേപ രേഖകള്‍,നാല് ആധാരം ,1,83.000 രൂപ എന്നിവയാണ് കണ്ടെത്തിയത്. കൊച്ചി വിജിലന്‍സ് ആണ് പരിശോധന നടത്തിയത്. വെെകീട്ട് ആറിന് ആരംഭിച്ച പരിശോധന അര്‍ദ്ധരാത്രി 12 വരെ നീണ്ടു. കണ്ടെത്തിയ രേഖകളിലുള്ള സ്വത്തുക്കള്‍ അനധികൃത സമ്പാദ്യമാണോ എന്നത് വിജിലന്‍സ് അന്വേഷിക്കും. വിജിലൻസ് സ്പെഷ്യൽ സെല്ലാണ് കേസ് അന്വേഷിക്കുക .

Comments (0)

Leave a Reply

Your email address will not be published. Required fields are marked *