
നിരന്തരമായ ഭീഷണി; പ്രവാസിയുടെ ഭാര്യയുടെ ആത്മഹത്യക്ക് പിന്നിൽ സുഹൃത്തിന്റെ ഭാര്യയെന്ന് ആരോപണം
ഇടുക്കി: വണ്ടിപ്പെരിയാറില്‍ പ്രവാസിയുടെ ഭാര്യയുടെ ആത്മഹത്യയ്ക്ക് കാരണം സുഹൃത്തിന്റെ ഭാര്യയുടെ നിരന്തരമായ ഭീഷണിപ്പെടുത്തൽ ആണെന്ന് കുടുംബം. ഈ മാസം ഒന്നിനാണ് അയ്യപ്പൻകോവില്‍ സ്വദേശിനിയായ ശ്രീദേവി ആത്മഹത്യ ചെയ്തത്. യുവതിയുടെ ബാഗില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു.യു. എ. ഇ യിലെ വാർത്തകളും വിശേഷങ്ങളും അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DrFcDKwDCMc8nJ8PGx08bs
ശ്രീദേവിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ശ്രീദേവിയും മക്കളും ഭര്‍തൃവീട്ടിലായിരുന്നു താമസിച്ചിരുന്നത്. യുവതി സ്വന്തം വീട്ടില്‍ വരുമ്പോൾ, സുഹൃത്തായ പ്രമോദിന്റെ ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തിരുന്നത്. ഇയാളുടെ ഭാര്യ സ്മിത വിദേശത്ത് ജോലി ചെയ്യുകയാണ്. പ്രമോദം ശ്രീദേവിയും തമ്മിലുള്ള ബന്ധത്തെ സ്മിത സംശയിച്ചിരുന്നു
ഇതിന്റെ പേരിൽ ജീവനോടിക്കിയ ശ്രീദേവിയെ ഇടയ്ക്കിടെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് സൂചന.
കൂടാതെ ശ്രീനിന്നും പ്രമോദ് പല കാര്യങ്ങൾക്കായി പണം വാങ്ങിയിരുന്നുവെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. മരിക്കുന്നതിനു മുമ്പായി ശ്രീദേവി സ്വർണ്ണം പണയം വെച്ചിരുന്നു എന്നാൽ ഈ പണം എവിടെപ്പോയി എന്ന് ആർക്കും വിവരം ലഭിച്ചിട്ടില്ല. ഈ പണവും തട്ടിയത് പ്രമോദ് തന്നെയായിരിക്കണം എന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ പ്രമോദ് ഒളിവിൽ പോയിരുന്നു.
Comments (0)