
id passport size photo editor : നിങ്ങളുടെ മൊബൈലിൽ ഇനി പാസ്‌പോർട്ട് സൈസ് ഫോട്ടോ എളുപ്പത്തിൽ എടുക്കാം.. എങ്ങനെ എന്നറിയാമോ…?
ദിവസവും എത്രയോ കാര്യങ്ങൾക്കായി നമ്മൾ പാസ്സ്പോർട്ട് സൈസ് ഫോട്ടോകൾ എടുക്കാൻ എത്രയോ സ്റ്റുഡിയോകളെ ആശ്രയിക്കുന്നു. ഓരോ തവണയും സ്റ്റുഡിയോയിലേക്ക് പോകുക എന്നത് ഒരു ടാസ്ക് ആണെങ്കിലും; കൃത്യവും, ക്ലാരിറ്റി ഉള്ളതുമായ ഫോട്ടോകൾ കിട്ടാൻ നമ്മൾ പലപ്പോഴും ആ ബുദ്ധിമുട്ടുകളെ കണ്ടില്ലെന്നു വയ്ക്കാറുണ്ട്. എന്നാൽ, ഇനി ആ ബുദ്ധിമുട്ടുകളെ വളരെ സുഖമായി അഭിമുഖീകരിക്കാം. അത്രയേറെ സാങ്കേതികമായി നമ്മുടെ സാഹചര്യങ്ങൾ മെച്ചപ്പെട്ടു കഴിഞ്ഞു. ഇനി ആർക്കും സ്വന്തം ഫോണിൽ തന്നെ ഫോട്ടോ എടുക്കാനും അത് പാസ്പോർട്ട് സൈസ് ഫോട്ടോയോ മറ്റോ ആക്കാനും വളരെ ഈസി ആണ്. അതിനുള്ള ഏറ്റവും മികച്ച ആപ്പ് ആണ് പാസ്‌പോർട്ട് ഫോട്ടോ മേക്കർ (ഐഡി ഫോട്ടോ മേക്കർ സ്റ്റുഡിയോ) id passport size photo editor .
സൗജന്യ പാസ്‌പോർട്ട് ഫോട്ടോ മേക്കർ, എഡിറ്റർ, ഫോട്ടോ പ്രിന്റ് ആപ്പുകൾ എന്നിവയിൽ ഏറ്റവും മികച്ച അവതരണം കാഴ്ചവയ്ക്കുന്ന ഒരു ആപ്പാണ് പാസ്‌പോർട്ട് സൈസ് എഡിറ്റർ . സ്റ്റാൻഡേർഡ് പാസ്‌പോർട്ട്, ഐഡി അല്ലെങ്കിൽ വിസ ഫോട്ടോകൾ 3×4, 4×4, 4×6, 5×7 അല്ലെങ്കിൽ A4 പേപ്പറിന്റെ ഒറ്റ ഷീറ്റിലേക്ക് സംയോജിപ്പിച്ചാണ് ഇതിന്റെ പ്രവർത്തനം. സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുക്കുന്നതിലൂടെ ചിലവാകുന്ന പണം ലാഭിക്കാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കും . ഈ ആപ്പിന്റെ സഹായത്തോടെ ഫോട്ടോ തയ്യാറാക്കിയാൽ – നിങ്ങൾക്ക് പ്രിന്റ് ചെയ്യുന്ന സൗകര്യം മാത്രമേ പുറമെ നിന്നും കിട്ടേണ്ടതായിട്ടുള്ളൂ. പ്രിന്റ് ചെയ്യുന്ന സ്ഥലത്തു നിന്നും നിങ്ങൾക്കിതിന്റെ പ്രിന്റുകൾ ഓർഡർ ചെയ്യാം. അല്ലെങ്കിൽ, നിങ്ങളുടെ ഫോൺ അടുത്തുള്ള ഫോട്ടോ പ്രിന്റ് സേവന സൗകര്യമുള്ളിടത്ത് കൊണ്ടുപോയി പ്രിന്റ് ചെയ്യാവുന്നതാണ്.
യുഎസ്എ, സ്‌പെയിൻ, ജർമ്മനി, ഫ്രാൻസ്, ഇന്ത്യ, ഇറ്റലി, കൊറിയ, ബ്രസീൽ എന്നിവയുൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ഐഡി, പാസ്‌പോർട്ട്, വിസ, ലൈസൻസ് എന്നിവയ്‌ക്കനുസൃതമായ ഫോട്ടോകൾ തയ്യാറാക്കാൻ ഈ ആപ്പിന് കഴിയും. ഔദ്യോഗിക ഫോട്ടോയുടെ വലുപ്പത്തിലേക്ക് നിങ്ങളുടെ ഫോട്ടോയെ ക്രമീകരിക്കാൻ പാസ്‌പോർട്ട് സൈസ് ഫോട്ടോ മേക്കറിന് കഴിയും. കംപ്ലയിന്റ് പാസ്‌പോർട്ട് ഫോട്ടോ ഉണ്ടാക്കാനുള്ള എല്ലാ അടിസ്ഥാന സവിശേഷതകളും ഇതിൽ സൗജന്യമായി ലഭ്യമാണ്.
Comments (0)