
നിങ്ങളുടെ അക്കൗണ്ടിലെ ബാലൻസ് വട്ട പൂജ്യം ആണോ? എങ്കിൽ എട്ടിൻ്റെ പണി കിട്ടും
ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് സീറോ ആണെങ്കിൽ മിനിമം ബാലൻസ് ഇല്ലാത്തതിന് ചാർജ് ഈടാക്കും ബാങ്കുകൾ. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇപ്പോൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. പലർക്കും ഇതിനെ കുറിച്ച് അറിയില്ലെന്നാണ് പറയുന്നുത്. മറ്റു ചിലർ മിനിമം ഇല്ലാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് പറയുന്നവരും ഉണ്ട്.
എന്താണ് മിനിമം ബാലൻസ്?
ബാങ്കുകളിൽ സേവിങ്സ് ബാങ്ക്, കറന്റ് അക്കൗണ്ട് എന്നിവ തുടങ്ങുവാൻ കുറഞ്ഞത് എത്ര തുക അടയ്ക്കണം എന്ന് ഓരോ ബാങ്കിലും ഓരോ നയമുണ്ട്. ഇതിൽ ഓരോ തരം അക്കൗണ്ടിനും അടയ്ക്കേണ്ട കുറഞ്ഞ തുകയിലും വ്യത്യാസമുണ്ട്. ഓരോ തരം അക്കൗണ്ടിനും ബാങ്കുകൾ ഇടപാടുകാർക്ക് നൽകുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും അനുസരിച്ചാണ് കുറഞ്ഞ തുക നിശ്ചയിച്ചയിക്കുക. ബാങ്കിൽ പണം അടയ്ക്കുക, ആവശ്യമുള്ളപ്പോൾ ബാങ്കിൽ ചെന്നോ എ ടി എം വഴിയോ തിരിച്ചെടുക്കുക എന്നിങ്ങനെയുള്ള കുറഞ്ഞ സേവനങ്ങൾ മാത്രം നൽകുന്ന അക്കൗണ്ട് ആണെങ്കിൽ കുറവ് മിനിമം ബാലൻസ് തുക മതിയാകും. എന്നാൽ വലിയ തുക എ ടി എം വഴി തിരിച്ചെടുക്കുക, വിമാനയാത്രയിൽ എയർ പോർട്ട് ലോഞ്ച് സൗകര്യം, വായ്പ എടുക്കുമ്പോൾ ചാർജുകളിലും മറ്റും ഇളവ് , സേഫ് ഡെപോസിറ്റ് ലോക്കർ ഫീസൊന്നും കൂടാതെയോ കുറഞ്ഞ ഫീസൊടുകൂടിയോ നൽകുക എന്നിങ്ങനെ അധിക സൗകര്യങ്ങളോടുകൂടിയ അക്കൗണ്ട് ആണെങ്കിൽ മിനിമം ബാലൻസ് തുക കൂടുതലായിരിക്കും. അക്കൗണ്ടിൽ തുകയൊന്നും അടക്കാതെ തന്നെ തുറക്കാവുന്ന അക്കൗണ്ടുകൾ (Zero Balance), സാലറി അക്കൗണ്ടുകൾ, കുട്ടികളുടെ പേരിലുള്ള അക്കൗണ്ടുകൾ എന്നിങ്ങനെയുള്ള അക്കൗണ്ടുകൾ ആണെങ്കിൽ മിനിമം ബാലൻസ് സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല.
Comments (0)