
പെട്ടെന്ന് കുറച്ച് പണം വേണം, വേറെ എവിടെയും പോകേണ്ട, കാശ് കയ്യില്‍ തന്നെയുണ്ട് !
എപ്പോഴാണ് പണം ആവശ്യമായി വരികയെന്ന് പറയാനാകില്ല, പെട്ടെന്ന് അത്യാവശ്യമായി കുറച്ച് പണം അത്യാവശ്യമായി എങ്ങനെ തരപ്പെടുത്തും, അതിനായി എല്ലായ്പ്പോഴും വേണ്ടത് എമര്‍ജന്‍സി ഫണ്ട് ആണ്. പെട്ടെന്ന് ആശുപത്രി കേസുകളോ മറ്റും വന്നാല്‍ നമ്മള്‍ നേരത്തെ കരുതിയിരിക്കേണ്ടതാണ് എമര്‍ജന്‍സി ഫണ്ട്. അപ്രതീക്ഷിതമായി ജോലി പോയാല്‍ എന്ത് ചെയ്യും. ഭൂരിഭാഗം പേര്‍ക്കും ഇല്ലാത്തതും എന്നാല്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് എമര്‍ജന്‍സി ഫണ്ട്. മറ്റ് നിക്ഷേപങ്ങളെയോ സേവിംഗ്സ് അക്കൗണ്ടുകളില്‍ കിടക്കുന്ന പണത്തെയോ ഒന്നും എമര്‍ജന്‍സി ഫണ്ടായി കണക്കാക്കാന്‍ കഴിയില്ല. നിക്ഷേപമായി സൂക്ഷിച്ചിരിക്കുന്ന പണം പെട്ടെന്ന് ഒരു അത്യാവശ്യത്തിന് എടുക്കാന്‍ നോക്കുമ്പോൾ അതിന് വെയിറ്റിങ് പിരീഡ് ഉണ്ടാകും. സേവ് ചെയ്ത് വച്ച പണമാകട്ടെ, അത് ഭാവിയിലേക്കുള്ള കരുതൽ തുകയാണ്. അതിലേക്ക് പണനിക്ഷേപം കൂട്ടിക്കൂട്ടി വരികയാണ് ചെയ്യേണ്ടത്. എന്നാൽ, എമർജൻസി ഫണ്ട് ഇടയ്ക്കിടെ റീഫിൽ ചെയ്യേണ്ടി വന്നേക്കാം. അതായത്, ഇന്ന് എമർജൻസി ഫണ്ടിലെ മുഴുവൻ പണവും ഏതെങ്കിലും സാഹചര്യത്തിൽ ഉപയോഗിച്ചാല്‍ നാളെ മുതൽ വീണ്ടും അതിലേക്ക് പണം സ്വരുക്കൂട്ടി തുടങ്ങേണ്ടി വരും. എമർജൻസി ഫണ്ടിനായി എപ്പോഴും ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് തന്നെ എടുക്കുന്നതാണ് ഉത്തമം. ഇതിലേക്ക് മറ്റ് ആവശ്യങ്ങൾക്കുള്ള പണം നിക്ഷേപിക്കുകയോ പണം ഇതിൽനിന്ന് ഇടയ്ക്കിടെ പിൻവലിക്കുകയോ ചെയ്യരുത്. അത്ര അത്യാവശ്യമല്ലാത്ത സന്ദർഭങ്ങളിലോ ഷോപ്പിങ് പോലുള്ള സാഹചര്യങ്ങളിലോ ഒന്നും എടുത്ത് ഉപയോഗിക്കുന്നതും ഒഴിവാക്കണം. ഒരു എമർജൻസി ഫണ്ട് തുടങ്ങുന്നതിനു മുൻപ് എത്ര തുകയാണ് സേവ് ചെയ്ത് തുടങ്ങുന്നതെന്നത് സംബന്ധിച്ച് ഒരു പ്ലാൻ ആദ്യം ഉണ്ടാക്കണം. പിന്നീട്, ഒരു ഗോൾ സെറ്റ് ചെയ്തു വയ്ക്കണം.
Comments (0)