
ഇനി ഗുഗിൾ പേയിലെ സേവനങ്ങൾക്ക് പണം നൽകണം
ഇനി ഗൂഗിൾപേയിലെ സേവനങ്ങൾക്ക് പണം നൽകണം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ബിൽ പേയ്‌മെന്റുകൾക്ക് കൺവീനിയൻസ് ഫീസ് ചുമത്തും. മൊബൈൽ റീച്ചാർജുകൾ ചെയ്യുമ്പോൾ ഗൂഗിൾ പേയിൽ കൺവീനിയൻസ് ഫീ എന്ന പേരിൽ 3 രൂപ അധികമായി ഈടാക്കാറുണ്ട്. മുമ്പ് സൗജന്യമായിരുന്ന വൈദ്യുതി, പാചക വാതക ബില്ലുകൾക്കുള്ള പേയ്‌മെന്റുകളും ഇതിൽ ഉൾപ്പെടുന്നു. 0.5% മുതൽ 1% വരെയായിരിക്കും ഫീസ്. ഇതിൽ ജിഎസ്ടിയും ഉൾപ്പെടുത്തും. പ്രൊസസിങ് ഫീ എന്ന പേരിലായിരിക്കും ഈ അധിക തുക ഈടാക്കുക. യുപിഐ-ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് നടത്തുന്ന ഇടപാടുകളെ ഇത് ബാധിക്കില്ല.
Comments (0)