
ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന് പിന്നിലെ ‘വില്ലന്‍’; യഥാര്‍ഥ കാരണക്കാരന്‍ ഇവനാണ് !
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഗുരുതരമായ പരിക്കുകള്‍ക്കോ മരണങ്ങള്‍ക്കോ വരെ നയിക്കാറുണ്ട്. ജീവിതത്തിന് തന്നെ വില്ലനാകുന്ന ഈ മൊബൈല്‍ ഫോണ്‍ സ്വന്തം കുഞ്ഞിനെയെന്ന പോലെയാണ് നാമെല്ലാം കൊണ്ടുനടക്കുന്നത്. എന്നാല്‍, ഒളിഞ്ഞിരിക്കുന്ന ആ വില്ലനെ ശരിക്കും അറിയാതെയാണ് നാം ജീവിക്കുന്നത്. ഒരു ഫോൺ പൊട്ടിത്തെറിക്കുന്നതിന് നിരവധി കാരണങ്ങളുണ്ടെങ്കിലും, ബാറ്ററി തന്നെയാണ് പലപ്പോഴും വില്ലനാകുന്നത്. മൊബൈൽ ഫോണുകളിൽ പലപ്പോഴും ഉപയോഗിക്കുന്ന ലിഥിയം – അയേൺ ബാറ്ററികൾക്ക് പോസിറ്റീവ് ടെർമിനലും നെഗറ്റീവ് ടെർമിനലും (കാഥോഡും ആനോഡും) രണ്ട് ഇലക്ട്രോഡുകൾക്കിടയിൽ ചാർജുകൾ സഞ്ചരിക്കാൻ അനുവദിക്കുന്ന ഇലക്ട്രോലൈറ്റുമുണ്ട്. ബാറ്ററിയിലെ ചില തകരാറുകൾ താപനിലയും മർദവും ഉയരാൻ കാരണമാകാറുണ്ട്. കൂടാതെ, ഇലക്ട്രോലൈറ്റിലെ രാസപ്രവർത്തനത്തിലെ വ്യതിയാനങ്ങളും ഇതിനു കാരണമാകുന്നു. ഇതിനായി ഫോൺ ചില മുന്നറിയിപ്പുകൾ തരും. അത് അവഗണിക്കരുത്. ഫോണിന്‍റെ ബാറ്ററി വികസിക്കുന്നതോ വീർക്കുന്നതോ ആയി കാണപ്പെട്ടാൽ കുഴപ്പമുണ്ടെന്നതിന്‍റെ സൂചനയാണത്. ഫോൺ ഉപയോഗിക്കുമ്പോൾ, പ്രത്യേകിച്ച് ചാർജ് ചെയ്യുമ്പോൾ ചൂടായാൽ ശ്രദ്ധിക്കണം. ഫോണിൽ ചെറിയ പൊട്ടിത്തെറിക്കുന്ന ശബ്ദങ്ങൾ കേൾക്കുകയാണെങ്കിലോ ഫോൺ അപ്രതീക്ഷിതമായി ഷട്ട് ഡൗൺ ആകുകയാണെങ്കിലോ അത് ബാറ്ററി പ്രശ്നങ്ങളുടെ സൂചനയായിരിക്കാം, സ്‌മാർട്ട്‌ഫോണിൽ കത്തുന്നതുപോലെ ഗന്ധമുണ്ടെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.
Comments (0)